ഇന്ത്യൻ ക്ലബ്ബിൽ റാപ്പിഡ് ചെസ് ടൂര്‍ണമെന്റ്

രണ്ടാമത് ഇന്ത്യന്‍ ക്ലബ്ബ് റാപ്പിഡ് ചെസ് ടൂര്‍ണമെന്റ് 2023 ഫെബ്രുവരി 17 വെള്ളിയാഴ്ച നടക്കും. ബഹ്റൈൻ ഇന്ത്യന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ രണ്ട് കാറ്റഗറിയിലായി 2000 ഡോളറാണ് സമ്മാനതുകയായി വിജയികള്‍ക്ക് നല്‍കുക. ഇതിനു പുറമെ 65 സമ്മാനങ്ങളും സമ്മാനിക്കും. അമേച്വര്‍,ഫിഡേ റേറ്റഡ് എന്നീ കാറ്റഗറികളിലായാണ് മത്സരങ്ങള്‍. അര്‍ജ്ജുന്‍സ് ചെസ് അക്കാദമിയുടെയും ബഹ്റൈൻ ചെസ് ഫെഡറേഷന്റെയും സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി
39539946,അല്ലെങ്കിൽ 3190004 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
a