സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിൽ ഋഷി സുനകിന് പിഴ ചുമത്തി പൊലീസ്


ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി പൊലീസ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴ. ഇംഗ്ലണ്ടിന്റെ വടക്കുഭാഗത്തുള്ള സ്ഥലമായ ലന്‍കാഷെയറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. കാര്‍ യാത്രയ്ക്കിടെ ഋഷി സുനക് വീഡിയോ ചിത്രീകരിക്കുന്നത് പുറത്തുവന്നതോടെയാണ് സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് ചര്‍ച്ചയായത്.

സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് തെറ്റായിരുന്നെന്നും അതംഗീകരിക്കുന്നുവെന്നും സംഭവത്തിന് പിന്നാലെ ഋഷി സുനക് പ്രതികരിച്ചു. പിഴ അടയ്ക്കുന്നുവെന്നും മാപ്പ് പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടണില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 100 പൗണ്ടാണ് (പതിനായിരത്തിലധികം ഇന്ത്യന്‍ രൂപ) പിഴയായി ചുമത്തുന്നത്. കേസ് കോടതിയില്‍ പോയാല്‍ ഇത് 500 പൗണ്ടായി ഉയരും.

ഇത് രണ്ടാം തവണയാണ് ഋഷി സുനകിന് പിഴ ചുമത്തപ്പെടുന്നത്. 2020 ഏപ്രിലില്‍ ഡൗണിംഗ് സ്ട്രീറ്റില്‍വച്ച്, അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സുനകിന് പിഴ അടയ്ക്കേണ്ടി വന്നിരുന്നു.

 

article-image

GHFGHGFH

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed