ചൂതാട്ടരാജാവ് ആൽവിൻ ചൗവിന് 18 വർഷം തടവ്


ചൂതാട്ടകേന്ദ്രങ്ങൾ നിയമ വിധേയമായ മക്കാവുവിലെ ചൂതാട്ടരാജാവ് ആൽവിൻ ചൗവിന് 18 വർഷം തടവ്. 10,500 കോടി ഡോളറിന്റെ അനധികൃത ചൂതാട്ടം നടത്തിയെന്ന കേസിലാണ് സൺസിറ്റി ഗ്രൂപ് സ്ഥാപകൻകൂടിയായ ചൗവിന് തടവ് വിധിച്ചത്. അതിസമ്പന്നരായ ചൂതാട്ടക്കാർക്ക് സൗകര്യമൊരുക്കി നൽകിയിരുന്നത് ചൗവിന്റെ കമ്പനിയാണ്.

കുറ്റവാളി സംഘം സൃഷ്ടിച്ച് അനധികൃത ചൂതാട്ടം നടത്തി 826 കോടി ഹോങ്കോങ് ഡോളറിന്റെ നികുതി നഷ്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തിയത്. ചൈനയുടെ നിയന്ത്രണത്തിലാണ് മക്കാവു.

article-image

DFGDFGDFG

You might also like

Most Viewed