പുടിന്റെ പ്രതിമയ്ക്ക് തലയിൽ‍ ലൈംഗികാവയവം; വേറിട്ട പ്രതിഷേധവുമായി ഇംഗ്ലണ്ടിലെ ഒരു ഗ്രാമം


ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിൽ‍ പണിതുയർ‍ത്തിയ റഷ്യന്‍ പ്രസിഡന്റിന്റെ പ്രതിമ വൻ വിവാദമാകുന്നു. സാധാരണ പ്രതിമയല്ല, തലയിൽ‍ ലൈംഗികാവയവുമായി നിൽ‍ക്കുന്ന വ്‌ളാഡിമിർ‍ പുടിന്റെ പ്രതിമയാണ് ഇത്. ഇംഗ്ലണ്ടിലെ ബെൽ‍ എൻഡ് വില്ലേജിലാണ് വ്ളാഡിമിർ‍ പുടിന്റെ വിവാദ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ബെല്ലെൻ‍ഡ് ഓഫ് ദി ഇയർ‍ എന്ന അടിക്കുറിപ്പും പ്രതിമയ്ക്ക് ചുവട്ടിൽ‍ നൽ‍കിയിട്ടുണ്ട്. ശല്യക്കാരനും അവിവേകിയുമായ വ്യക്തികളെ ബ്രിട്ടീഷുകാർ‍ വിശേഷിപ്പിക്കുന്ന വാക്കാണ് ബെല്ലെൻഡ് എന്നത്.

അശ്ലീലമായി പ്രതിമ തയ്യാറാക്കി റഷ്യൻ പ്രസിഡന്റിനെ അധിക്ഷേപിക്കുകയാണ് ചെയ്തതെന്നാണ് വിമർ‍ശനം. എന്നാൽ‍ പത്ത് മാസത്തിലധികമായി യുക്രെയ്നിൽ‍ തുടരുന്ന റഷ്യൻ അധിനിവേശത്തിന് മറുപടിയാണ് അശ്ലീല പ്രതിമയെന്ന് പ്രതിഷേധക്കാർ‍ പ്രതികരിച്ചു.

റോഡരികിൽ‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയ്ക്ക് ചുവടെ മുട്ടകളടങ്ങിയ കാർ‍ട്ടൂൺ ബോക്സുകളും വച്ചിട്ടുണ്ട്. പ്രതിമയ്ക്ക് സമീപം വന്നുപോകുന്നവർ‍ക്ക് പുടിന് നേരെ മുട്ടയേറ് നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും പ്രതിഷേധക്കാർ‍ അറിയിച്ചു. ലണ്ടനിലെ തെരുവിൽ‍ സ്ഥാപിച്ച പ്രതിമയ്ക്ക് സമീപവാസികളിൽ‍ നിന്നും കാൽ‍നട യാത്രക്കാരിൽ‍ നിന്നും വൻ വരവേൽ‍പ്പാണ് ലഭിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർ‍ട്ട്.

article-image

rtuyrurt

You might also like

  • Straight Forward

Most Viewed