അനധികൃത ആസിഡ് വിൽപന; ഫ്ളിപ്കാർട്ടിനും മീഷോയ്ക്കുമെതിരെ നടപടി

ആസിഡ് വിറ്റതിന് ഇ−കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഫ്ളിപ്കാർട്ടിനും മീഷോയ്ക്കും കേന്ദ്ര ഉപഭോക്തൃസുരക്ഷസമിതിയുടെ നോട്ടീസ്. ആസിഡ് വിൽപനയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടി. കേന്ദ്ര ഉപഭോക്തൃസുരക്ഷസമിതിയുടെ നിർദ്ദേശങ്ങൾ പാലിക്കാത്ത ഇ−കൊമേഴ്സ് സ്ഥാപനങ്ങളെ 2019−ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് കർശനമായി കൈകാര്യം ചെയ്യുമെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ ബോർഡ് അറിയിച്ചു. ഓൺലൈൻ വഴി ആസിഡ് വാങ്ങി അത് ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് നീക്കം.
നോട്ടീസിൽ ഏഴ് ദിവസത്തിനുളളിൽ വിശദീകരണം നൽകണമെന്നാണ് നിർദേശം. കഴിഞ്ഞ വ്യാഴാഴ്ച ഡൽഹി വനിതാ കമ്മീഷനും ഇരു ഇ−കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് നോട്ടീസയച്ചിരുന്നു. ഡൽഹി പൊലീസും ഫ്ളിപ്കാർട്ടിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഡൽഹിയിലെ ദ്വാരകയിൽ ഒരു പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണത്തിന് ഇരയായിരുന്നു. ഈ സംഭവത്തിലുൾപ്പെട്ട പ്രതി ആസിഡ് വാങ്ങിയത് ഫ്ളിപ്കാർട്ട് വഴിയാണെന്ന പൊലീസ് കണ്ടെത്തലാണ് നടപടി എടുക്കുന്നതിലേക്ക് നയിച്ചത്.
ആസിഡ് വിൽപനയുമായി ബന്ധപ്പെട്ട് മിഷോയിലും ഫ്ളിപ്കാർട്ടിലും ഗുരുതരമായ ലംഘനങ്ങൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കോറോസിവ് ആസിഡുകളുടെ ഓൺലൈൻ വിൽപ്പന സംബന്ധിച്ച് സ്വമേധയാ നടത്തിയ പരിശോധനയിലാണ് സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളും ആഭ്യന്തര മന്ത്രാലയം നൽകിയ ഉപദേശവും മീഷോ ലംഘിച്ചതായാണ് കണ്ടെത്തൽ. ബുധനാഴ്ചയാണ് ഡൽഹിയിൽ വിദ്യാർത്ഥിനി ആസിഡ് ആക്രമണത്തിന് ഇരയായത്. ഈ കേസിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു. മുഖ്യപ്രതി സച്ചിൻ അറോറയാണ് ആസിഡ് വാങ്ങിച്ചതെന്നും ഫ്ളിപ്കാർട്ടിൽ നിന്നും വാങ്ങിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തെ തുടർന്ന് നഗരത്തിൽ പ്രതിഷേധം ശക്തമായിരുന്നു.
57r57