ഡമാസ്ക്കസിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇസ്രയേൽ വ്യോമാക്രമണം; അഞ്ച് സൈനികർ കൊല്ലപ്പെട്ടു

സിറിയൻ തലസ്ഥാനമായ ഡമാസ്ക്കസിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ ആരംഭിച്ച മിസൈൽ ആക്രമണത്തിൽ വിമാനത്താവളത്തെയും ഡമാസ്ക്കസ് പട്ടണത്തിന്‍റെ ദക്ഷിണ പ്രദേശങ്ങളെയുമാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. ആക്രമണം ആരംഭിച്ചയുടൻ സിറിയ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് മിസൈലുകൾ തകർത്തിട്ടു.
പ്രസിഡന്‍റ് ബാഷർ അൽ അസദിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയതോടെ കലുഷിതമായ സിറിയയിൽ ആധിപത്യമുറപ്പിക്കാനുള്ള അയൽരാജ്യങ്ങളുടെ ശ്രമം രാജ്യത്തെ നിരന്തര സംഘർഷത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇസ്രയേലിന്‍റെ ശത്രുപക്ഷത്തുള്ള ഇറാക്ക് സിറിയൻ വിമാനത്താവളങ്ങൾ വഴി ലബനനും സിറിയയ്ക്കും ആയുധങ്ങൾ എത്തിക്കുന്നത് ശക്തമാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ ആക്രമണം.
മര