ഗവർണർ−സർക്കാർ തർക്കം പരിഹരിക്കപ്പെടും; മാധ്യമങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ പോകില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ

ഗവർണർ−സർക്കാർ തർക്കം പരിഹരിക്കപ്പെടുമെന്ന് സ്പീക്കർ എഎൻ ഷംസീർ. രണ്ടും ഭരണഘടനാ സ്ഥാപനങ്ങളാണ്. മാധ്യമങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ പോകില്ല. ശുഭാപ്തിവിശ്വാസമാണല്ലോ വേണ്ടതെന്നും സ്പീക്കർ പറഞ്ഞു.ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ ഇത്തരം കാര്യങ്ങൾ പറയണോ എന്ന് ആലോചിക്കണമെന്നും പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങളാണ് ഇതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
സിപിഐഎം അഴിമതിക്ക് അനുകൂലമാണെന്നും വി മുരളീധരൻ അഴിമതിക്കെതിരായ നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണ് ഗവർണറെ ബിജെപിയുടെ ടൂളായി കാണുന്നതെങ്കിൽ അത് അങ്ങനെ തന്നെയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതികരിച്ചിരുന്നു. നരേന്ദ്ര മോദി സർക്കാരിനെ പോലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അഴിമതി വിരുദ്ധ നിലപാട് സ്വീകരിക്കുന്നയാളാണ്. സിപിഐഎം നിലപാട് അഴിമതിക്ക് അനുകൂലമാണെന്നും വി മുരളീധരൻ പറഞ്ഞു.ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് ഗവർണർ നിർവഹിക്കുന്നത്. രാജീവ് ഗാന്ധിയോട് വിയോജിച്ച് ഇറങ്ങിപ്പോയ ആളാണ് അദ്ദേഹം. വിരട്ടിയിട്ട് രാജ്ഭവനെ നിശബ്ദമാക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും വി മുരളീധരൻ പറഞ്ഞു. കേന്ദ്ര സർക്കാർ പ്രതിനിധിയായാണോ ഗവർണർ പ്രവർത്തിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മ രിനേിനപ