അയർലൻഡിൽ മലയാളികളായ രണ്ട് കുട്ടികൾ തടാകത്തിൽ മുങ്ങിമരിച്ചു

വടക്കൻ അയർലൻഡിൽ മലയാളികളായ രണ്ട് കുട്ടികൾ തടാകത്തിൽ മുങ്ങിമരിച്ചു. ലണ്ടൻഡെറി കൗണ്ടിയിൽ ഇനാഗ് ലോഗ് തടാകത്തിലാണ് സെബാസ്റ്റ്യൻ ജോസഫിന്‍റെ മകൻ ജോസഫ് സെബാസ്റ്റ്യൻ, ജോഷി സൈമന്‍റെ മകൻ റുവാൻ ജോ സൈമണ്‍ എന്നിവരാണ് മുങ്ങി മരിച്ചത്. കൊളംബസ് കോളേജ് വിദ്യാർഥികളാണ് ഇരുവരും. പ്രാദേശിക സമയം വൈകിട്ട് ആറരയോടുകൂടിയായിരുന്നു സംഭവം.
കൂട്ടുകാരോടൊപ്പം തടാകത്തിലിറങ്ങിയ കുട്ടികൾ മുങ്ങിപ്പോകുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഒരാൾ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.
sedrhf