ബഹ്റൈൻ പ്രവാസി നിര്യാതനായി

ബഹ്റൈൻ പ്രവാസിയും കൊല്ലം വിളകുടി സ്വദേശിയുമായ വടക്കേവിള വീട്ടിൽ പരശേരി തങ്കപ്പൻ പിള്ള ഹരികുമാർ നിര്യാതനായി. 52 വയസാണ് പ്രായം. സ്ട്രോക്ക് വന്നത് കാരണം സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടിരുന്നുവെന്നും അതിന്റെ സമ്മർദം പരേതനെ അലട്ടിയിരുന്നുവെന്നും വിവിധ ജോലികൾ ചെയ്തു മുമ്പോട്ട് പോവുകയായിരുന്നുവെന്നും സാമൂഹ്യപ്രവർത്തകനായ ബഷീർ അമ്പലായി പറഞ്ഞു. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
a