അമേരിക്കയിലെ വാഷിങ്ങ്ടണിൽ വെടിവയ്പ്പ്: ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്

അമേരിക്കയിലെ വടക്ക് കിഴക്കന്‍ വാഷിംഗ്ടണ്‍ ഡിസിയിലുള്ള എഫ് സ്ട്രീറ്റിന്‍റെ 1500 ബ്ലോക്കില്‍ ഉണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8.30നാണ് സംഭവമുണ്ടായത്. 15 തവണയെങ്കിലും വെടിവയ്പ്പുണ്ടായതായി സമീപവാസിയായ ഒരു യുവതി പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍പെട്ടവരെല്ലാം പുരുഷന്മാരാണെന്ന് മെട്രോപൊളിറ്റന്‍ പോലീസ് ഡിപര്‍ട്ട്മെന്‍റ് മേലധികാരി റോബര്‍ട്ട് കോണ്‍ഡി പറഞ്ഞു. കൊലയാളിയുടെയോ വെടിയേറ്റവരുടെയോ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.