പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു വനിതാ ഡിഎസ്പിയായി മനീഷ റോപേട്ട


പാക്കിസഥാനിലെ ആദ്യ ഹിന്ദു വനിതാ ഡിഎസ്പിയായി മനീഷ റോപേട്ട ഉടൻ ചുമതലയേൽക്കും. സിന്ധിലെ ജേക്കോബാബാദ് സ്വദേശിനിയാണ് ഇരുപത്തിയാറുകാരിയായ മനീഷ. നിലവിൽ മനീഷ പരിശീലനം നടത്തിവരികയാണ്. കുറ്റകൃത്യങ്ങൾ ഏറെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ലിയാരി മേഖലയിലാണ് ആദ്യ പോസ്റ്റിംഗ്.

ഇടത്തരം കുടുംബാംഗമായ മനീഷയുടെ മൂന്നു സഹോദരിമാർ ഡോക്ടർമാരാണ്. ഇളയ സഹോരൻ എംബിബിഎസ് വിദ്യാർഥിയാണ്. എംബിബിഎസ് പഠനമായിരുന്നു മനീഷയും ആഗ്രഹിച്ചത്. എന്നാൽ, ഒരു മാർക്കിന്‍റെ വ്യത്യാസത്തിൽ എംബിബിഎസ് പ്രവേശനപ്പരീഷയിൽ വിജയിക്കാനായില്ല.

You might also like

Most Viewed