പരാസിൻ ഓപ്പൺ ചെസ്; പ്രഗ്നാനന്ദ ചാമ്പ്യൻ


പരാസിൻ ഓപ്പണ്‍ ചെസ് ടൂർണമെന്‍റിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ ജേതാവ്. ഒന്പത് റൗണ്ടുകളിൽ നിന്ന് എട്ട് പോയിന്‍റുകൾ നേടി അപരാജിതനായിയാണ് ഇന്ത്യൻ കൗമാരതാരം ചാന്പ്യൻ പട്ടം ചൂടിയത്.

അവസാന റൗണ്ടിൽ ഖസഖ്സ്ഥാൻ താരം അലിഷർ സുലെയിമിനോവിനെ സമനിലയിൽ തളച്ചാണ് പ്രഗ്നാനന്ദ കിരീടം നേടിയത് . ഏഴ് പോയിന്‍റ് നേടിയ സുലെയിമിനോവ് ടൂർണമെന്‍റിൽ മൂന്നാം സ്ഥാനം നേടിയപ്പോൾ 7.5 പോയിന്‍റ് നേടിയ അലക്സാണ്ടർ പ്രെഡ്കെ രണ്ടാമതെത്തി.

ടൂർണമെന്‍റിലെ ജയത്തോടെ 2648 ഇലോ റേറ്റിംഗ് പോയിന്‍റുമായി ലോക റാങ്കിംഗിൽ 90-ാം സ്ഥാനതെത്താൻ പ്രഗ്നാനന്ദയ്ക്ക് സാധിച്ചു.

You might also like

Most Viewed