വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര; ബസിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്


ശക്തമായ ഒഴുക്കിലും വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര നടത്തിയ വാഹനങ്ങൾക്ക് പിഴചുമത്തി ട്രാഫിക് പോലീസ്. മണ്ണാർക്കാട് ട്രാഫിക് പോലീസാണ് പിഴ ചുമത്തിയത്. ഞെട്ടരക്കടവ് പാമ്പ്ര പാലത്തിലൂടെ സ്വകാര്യബസും ജീപ്പുമാണ് സാഹസിക യാത്ര നടത്തിയത്.

വെള്ളം കവിഞ്ഞൊഴുകിയ പാലത്തിലൂടെ ബസ് കടന്നുപോകുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പിഴ ചുമത്തിയത്. മനപൂർവം ജീവന് ഭീഷണിയാകുംവിധം അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്നാണ് കേസ്.‌

You might also like

Most Viewed