ഗീതാ ഗോപിനാഥിന്റെ ഫോട്ടോ ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റുകളുടെ ചുവരിൽ ഇടംപിടിച്ചു


ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ മേധാവിയായ ആദ്യ വനിതയായി ഗീതാ ഗോപിനാഥ് ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെ ഇപ്പോൾ മറ്റൊരു നേട്ടവും സ്വന്തമാക്കിയിരിക്കുന്നു. മറ്റൊന്നുമല്ല, ഐഎംഎഫിന്റെ ചുവരിലെ ചീഫ് ഇക്കണോമിസ്റ്റുകളുടെ ഫോട്ടോയ്‌ക്കൊപ്പം ഗീതാ ഗോപിനാഥിന്റെ ചിത്രവും ഇടംപിടിച്ചു.

‘ബ്രേക്കിംഗ് ദി ട്രെൻഡ്:,ഐഎംഎഫിന്റെ ചുവരിൽ മുൻ ചീഫ് ഇക്കണോമിസ്റ്റുകളുടെ ചിതങ്ങൾക്കൊപ്പം എന്റെ ചിത്രവും വന്നു’- ഗീതാ ഗോപിനാഥ് ട്വിറ്ററിലൂടെ സന്തോഷം പങ്കുവച്ചു.

2019 നും 2022 നും ഇടയിൽ ഗീതാ ഗോപിനാഥ് ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി സേവനമനുഷ്ഠിച്ചു. ഈ വർഷമാദ്യം, ഐഎംഎഫിന്റെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുടെ (എഫ്ഡിഎംഡി) റോൾ ഗീതാ ഗോപിനാഥ് ഏറ്റെടുത്തു. ഐഎംഎഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഗീതാ ഗോപിനാഥ് “ജീവനക്കാരുടെ ജോലിക്ക് മേൽനോട്ടം വഹിക്കുന്നു, ബഹുമുഖ ഫോറങ്ങളിൽ ഫണ്ടിനെ പ്രതിനിധീകരിക്കുന്നു, മറ്റ് സർക്കാരുമായും, ബോർഡ് അംഗങ്ങളുമായും മാധ്യമങ്ങളുമായും, മറ്റ് സ്ഥാപനങ്ങളുമായും ഉയർന്ന തലത്തിലുള്ള ബന്ധങ്ങൾ നിലനിർത്തുന്നു. നിരീക്ഷണത്തിലും ബന്ധപ്പെട്ടവയിലും ഫണ്ടിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു“.

ഐ‌എം‌എഫിലെ കരിയറിന് മുമ്പ്, ഗീതാ ഗോപിനാഥ് ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ (2005-22) ജോൺ സ്വാൻസ്‌ട്ര ഇന്റർനാഷണൽ സ്റ്റഡീസ്, ആന്റ് ഇക്കണോമിക്‌സ് പ്രൊഫസറായിരുന്നു.

 

You might also like

Most Viewed