യുക്രെയ്ൻ ഗണിതശാസ്ത്രജ്ഞ ഫീൽഡ്സ് മെഡൽ നേടുന്ന രണ്ടാമത്തെ വനിത


ഗണിതശാസ്ത്രത്തിലെ നൊബേൽ എന്നറിയപ്പെടുന്ന ഫീൽഡ്സ് മെഡലിനു യുക്രെയ്ൻകാരി മരിയാന വിയാസോവ്സ്ക അടക്കം നാലു പേർ അർഹരായി. എൺപതു വർഷത്തെ ചരിത്രത്തിൽ ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയാണിവർ.

ഫ്രാൻസിലെ ഡുമിനിൽ കോപിൻ, അമേരിക്കയിലെ ജൂൺ ഹഹ്, ബ്രിട്ടനിലെ ജയിംസ് മെയ്നാർഡ് എന്നിവരാണു പുരസ്കാരം പങ്കിട്ട മറ്റുള്ളവർ. ഫിൻലാൻഡിന്‍റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ നടന്ന ഗണിതശാസ്ത്രജ്ഞൻമാരുടെ അന്താരാഷ്‌ട്ര കോൺഗ്രസിൽ പുരസ്കാരം വിതരണം ചെയ്തു.

റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബെർഗിലാണു കോൺഗ്രസ് നിശ്ചയിച്ചിരുന്നതെങ്കിലും റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ ഹെൽഹിങ്കിയിലേക്കു മാറ്റുകയായിരുന്നു.40 വയസിൽ താഴെയുള്ളവർക്ക് നാലു വർഷത്തിലൊരിക്കലാണു ഫീൽഡ്സ് മെഡൽ നല്കുന്നത്. ഇറേനിയൻ ഗണിതശാസ്ത്രജ്ഞ മറിയം മിർസാഖാനി ആണ് ഇതിനു മുന്പ് ഈ പുരസ്കാരം നേടിയ(2013ൽ) വനിത. ഇവർ 2017ൽ കാൻസർമൂലം അന്തരിച്ചു.

You might also like

Most Viewed