ടെക്‌സാസിലെ ട്രെയിലർ ട്രക്കിൽ 46 പേരെ മരിച്ച നിലയിൽ കണ്ടെത്തി

അമേരിക്കയില്‍ ട്രക്കിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. ടെക്‌സസിലെ സാന്‍ അന്‍റോണിയോയില്‍ 46 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അവശനിലയിലായ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. മെക്‌സിക്കോയില്‍ നിന്നുള്ള അഭയാര്‍ഥികളാണ് മരിച്ചതെന്നാണ് സൂചന. ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മെക്സിക്കൻ അതിർത്തിയിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയാണ് ട്രക്ക് കണ്ടെത്തിയ പ്രദേശം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.