യുക്രൈനിൽ ഷോപ്പിംഗ് മാളിൽ റഷ്യൻ റോക്കറ്റ് ആക്രമണം; 10പേർ കൊല്ലപ്പെട്ടു, 40 പേർക്ക് പരുക്ക്


യുക്രൈനിൽ ഷോപ്പിംഗ് മാളിൽ റഷ്യൻ റോക്കറ്റ് ആക്രമണം. 10പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരുക്ക്. ആക്രമണത്തിൽ മാളിന് തീപിടിച്ചു. മദ്ധ്യ യുക്രൈനിയൻ നഗരമായ ക്രെമെൻചുക്കിലെ ഷോപ്പിംഗ് സെന്ററാണ് മിസൈൽ ആക്രമണത്തിൽ തകർന്നത്. മിസൈൽ ആക്രമണം നടക്കുമ്പോൾ ഏകദേശം 1000-ലധികം ആൾക്കാർ ഷോപ്പിംഗ് മാളിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ പുറത്ത് വിടുന്ന വിവരങ്ങൾ.

article-image

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോകളിൽ ഷോപ്പിംഗ് സെന്ററിൽ നിന്നും തീ ആളിപ്പടുരുന്നതും കറുത്ത പുക ഉയരുന്നതും കാണാം. അഗ്നിശമന സേനാംഗങ്ങളുടെ തീയണയ്‌ക്കാനുള്ള ശ്രമങ്ങളും പുറത്ത് വന്ന വിഡിയോകളിൽ ദൃശ്യമാകും.എന്നാൽ അപകടപ്പെട്ടവരുടേയോ മരണപ്പെട്ടവരുടേയോ എണ്ണം കൃത്യമായി പറയാൻ സാധ്യമായിട്ടില്ല. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

 

You might also like

  • Straight Forward

Most Viewed