ഊർ‌ജമേഖലയിൽ നിക്ഷേപത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി


ഊർജമേഖലയിൽ നിക്ഷേപത്തിന് ജി 7 രാജ്യങ്ങളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഉറപ്പുകൾ പാലിക്കാൻ ജി 7 രാജ്യങ്ങളുടെ സഹായവും അദ്ദേഹം അഭ്യർഥിച്ചു. ശുദ്ധ ഊർജ്ജമേഖലയിലെ ഗവേഷണത്തിനും വികസനത്തിനുമുള്ള വലിയൊരു വിപണിയാണ് ഇന്ത്യ.

ലോകജനസംഖ്യയുടെ 17 ശതമാനംവരുന്ന ഇന്ത്യ ആഗോള കാർബൺ ബഹിർഗമനത്തിന്‍റെ വെറും അഞ്ചു ശതമാനം മാത്രമേ നടത്തുന്നുള്ളു. പ്രകൃതിയുമായി സഹവർത്വത്തിലൂടെ നീങ്ങുന്ന ഇന്ത്യക്കാരുടെ ജീവിതമാണ് ഇതിനു കാരണമെന്നും മോദി പറഞ്ഞു.

You might also like

Most Viewed