താലിബാൻ വിദ്യാഭ്യാസ മന്ത്രിയെ വിലക്കി ഐക്യരാഷ്ട്രസഭ


താലിബാന്‍ ഭരണകൂടത്തിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് വിദേശ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി യുഎന്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാഖി ഹഖാനി, ഉപവിദ്യാഭ്യാസ മന്ത്രി സയിദ് അഹമ്മദ് ഷെയ്ദ്‌ഖെല്‍ എന്നിവര്‍ക്കാണ് വിലക്ക്.

നയതന്ത്ര ചര്‍ച്ചകള്‍ക്കും മറ്റുമായുള്ള യാത്രകള്‍ക്കായി താലിബാന്‍ ഭരണകൂടത്തിലെ 15 പ്രതിനിധികള്‍ക്കാണ് യുഎന്‍ വിദേശ യാത്രയ്ക്ക് അനുമതി നല്‍കിയിരുന്നത്. തിങ്കളാഴ്ച ഈ പദ്ധതിയുടെ കാലാവധി അവസാനിച്ചിരുന്നു. 13 പേര്‍ക്ക് പദ്ധതി അനുമതിയുടെ കാലാവധി നീട്ടി നല്‍കിയെങ്കിലും വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധികളെ ഒഴിവാക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നതിനെ താലിബാന്‍ ഭരണകൂടം എതിര്‍ക്കുന്ന സാഹചര്യത്തിലാണ് യുഎന്‍ സാംഗ്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. സ്ത്രീകള്‍ക്ക് മേലുള്ള കടുത്ത നിയന്ത്രണങ്ങളും യുഎന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബാക്കിയുള്ള 13 പേര്‍ക്ക് യാത്രാ വിലക്കില്‍ ഇളവ് നല്‍കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed