പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച് ഗർഭിണിയാക്കി ; പ്രതിക്ക് 81 വർഷം തടവ്


ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറുപത്തിയാറ് വയസുകാരന് 81 വര്‍ഷം തടവും 2.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കഞ്ഞിക്കുഴി സ്വദേശിയെയാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്.

വിവിധ വകുപ്പുകളിലായാണ് 81 വര്‍ഷത്തെ തടവ്. എന്നാൽ പോക്സോ വകുപ്പ് പ്രകാരം ഉയർന്ന ശിക്ഷയായ 30 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. മൂന്നാം ക്ലാസ് മുതൽ പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്നു വ്യക്തമായത്.

ഗർഭസ്ഥശിശുവിന്‍റെ സാന്പിൾ ശേഖരിച്ച് തിരുവനന്തപുരം ഫോറൻസിക് ലബോറട്ടറിയിൽ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയിൽനിന്ന് ഇടാക്കുന്ന പിഴത്തുകയ്ക്കു പുറമെ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി രണ്ടുലക്ഷം രൂപയും പെണ്‍കുട്ടിയുടെ പുനരധിവാസത്തിന് നൽകാൻ കോടതി ഉത്തരവിട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed