ദുബായിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൊബൈൽ ബിസിനസ് സെറ്റപ്പ് കാറുകൾ പുറത്തിറക്കി ഇ സി എച്ച് ഡിജിറ്റൽ


ഇതാദ്യമായാണ് ദുബായിൽ സർക്കാർ സേവന മേഖലയിൽ ഒരു സ്വകാര്യ സേവന കേന്ദ്രം ഇത്തരമൊരു ആശയം നടപ്പിലാക്കുന്നത്.

ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ സിഎച്ച് ഡിജിറ്റലിന്റെ ആഭിമുഖ്യത്തിൽ സഞ്ചരിക്കുന്ന മൊബൈൽ ഡിജിറ്റൽ ബിസിനസ് സെറ്റപ്പ് കാറുകൾ പുറത്തിറക്കി .ഇതാദ്യമായാണ് ദുബായിൽ സർക്കാർ സേവന മേഖലയിൽ ഒരു സ്വകാര്യ സേവന കേന്ദ്രം ഇത്തരമൊരു ആശയം നടപ്പിലാക്കുന്നത്.

വിസ ,കമ്പനി ലൈസൻസ് ഉൾപ്പെടെ ദുബായിലെ എല്ലാ സർക്കാർ സേവനങ്ങളും ഈ കാറിനകത്തിരുന്നു ബിസിനസ് സെറ്റപ്പ് എക്സിക്യുട്ടീവിന് നിർവഹിക്കാൻ സാധിക്കുമെന്നുള്ളതാണ് മൊബൈൽ ബിസിനസ് സെറ്റപ്പ് കാറുകളുടെ പ്രത്യേകത . ദുബായിലെ ഇ സി എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് ആദ്യ അഞ്ച് കാറുകളുടെ ഫ്ലാഗ്ഗ് ഓഫ് ചടങ്ങ് അറബ് ചലച്ചിത്ര താരം അബ്ദുല്ലാഹ് അൽ ജഫാലി, ദുബായ് ടി.വി പ്രോഗ്രാം ഡയറക്ടർ സാലേഹ് അൽ അൻസാരി , ദുബായ് തൊഴിൽ മന്ത്രാലയം നിയമ വിഭാഗം പ്രതിനിധി ഡോക്ടർ ബുഹ അൽ ഹൗഷ് ,ഇഖ്ബാൽ മാർക്കോണി എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed