മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആമസോൺ ചരക്കുവിമാനം തകർന്നു വീണ് അഞ്ചു മരണം


ഷീബ വിജയൻ


അമേരിക്കയിലെ മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് രണ്ടോടെ ആമസോൺ പ്രൈം എയറിന്റെ ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി തീപിടിച്ച് അഞ്ചുപേർ മരിച്ചു. പരിക്കേറ്റ അഞ്ചുപേരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പോർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നിന്ന് എത്തിയ ബോയിംഗ് 767-300 വിമാനം മയാമി വിമാനത്താവളത്തിലെ ഡയഗണൽ റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ റോഡിലേക്ക് പാഞ്ഞുകയറുകയും നിർത്തിയിട്ടിരുന്ന പല വാഹനങ്ങളിൽ ഇടിച്ച് തീപിടിക്കുകയുമായിരുന്നു. വാഹനങ്ങളിൽ കുടുങ്ങിക്കിടന്നവരെ അഗ്നിരക്ഷാ സേനാംഗങ്ങൾ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

'21 എയർ' എന്ന ചാർട്ടർ കമ്പനിയാണ് ആമസോണിനായി ഈ വിമാനം പ്രവർത്തിപ്പിച്ചിരുന്നത്. അപകടത്തെത്തുടർന്ന് മയാമി വിമാനത്താവളത്തിലെ സർവീസുകൾ പൂർണമായി നിർത്തിവച്ചു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ആമസോൺ അധികൃതർ, അന്വേഷണത്തിനായി പ്രാദേശിക ഭരണകൂടവുമായും ഏജൻസികളുമായും പൂർണമായി സഹകരിക്കുമെന്ന് അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അറിയിച്ചു.

article-image

23qewewerw

You might also like

  • Lulu Exchange
  • Straight Forward

Most Viewed