റഷ്യൻ മിസൈൽ ആക്രമണം; യുക്രെയ്ൻ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ യുക്രെയ്ൻ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. റേഡിയോ ലിബർട്ടിയിലെ റിപ്പോർട്ടർ വിരാ ഹൈറിച്ച് (55) ആണ് കൊല്ലപ്പെട്ടത്. വിരാ താമസിച്ചിരുന്ന കെട്ടിടത്തിൽ റോക്കറ്റ് പതിക്കുകയായിരുന്നുവെന്ന് റേഡിയോ സ്റ്റേഷൻ അറിയിച്ചു.
യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ സന്ദർശനത്തിനിടെയായിരുന്നു കീവിൽ ആക്രമണമുണ്ടായത്. മിസൈൽ ആക്രമണത്തിൽ തകർന്ന കീവിലെ സെൻട്രൽ ഷെവ്ചെങ്കിവ്സ്കി ജില്ലയിലെ 25 നില കെട്ടിടത്തിലാണ് മിസ് ഹൈറിച്ച് താമസിച്ചിരുന്നത്. ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റതായി നഗരസഭാധികൃതർ പറഞ്ഞു.