ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് ട്രംപ്; പുതിയ സൈനിക ലക്ഷ്യങ്ങൾ പരിഗണനയിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

വാഷിംഗ്ടൺ: ഇറാനെതിരെ അതിശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഈ മുന്നറിയിപ്പ് നൽകിയത്. ഇറാൻ ഇന്ന് കനത്ത പ്രഹരം നേരിടേണ്ടി വരുമെന്നും മുൻപ് ലക്ഷ്യമിടാത്ത മേഖലകളും ഗ്രൂപ്പുകളും ഇപ്പോൾ സൈന്യത്തിന്റെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെയും ഇസ്രായേലിന്റെയും നിരന്തരമായ ആക്രമണങ്ങൾ കാരണമാണ് അയൽരാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാൻ പ്രസിഡണ്ടിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയും ഗൾഫ് രാജ്യങ്ങളിൽ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാനിലെ പുതിയ കേന്ദ്രങ്ങളെ തകർക്കുമെന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയത്.

article-image

fgfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed