റഷ്യയിൽനിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത് അമേരിക്കൻ ഉപരോധത്തിന്‍റെ ലംഘനമല്ലെന്ന് വൈറ്റ്ഹൗസ്
റഷ്യയിൽനിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത് അമേരിക്കൻ ഉപരോധത്തിന്‍റെ ലംഘനമല്ലെന്ന് വൈറ്റ്ഹൗസ്. എന്നാൽ റഷ്യക്കുള്ള പിന്തുണ അധിനിവേശത്തിനുള്ള പിന്തുണയാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു. ഇന്ത്യ വിലക്കുറവിൽ റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് ഉപരോധത്തിന് എതിരല്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ അങ്ങനെ കരുതുന്നില്ലെന്ന് സാക്കി പറഞ്ഞു.
ചരിത്രം ഈ നിമിഷം രേഖപ്പെടുത്തുമ്പോൾ നിങ്ങൾ എവിടെയാണ് നിൽക്കുന്നതെന്ന് ചിന്തിക്കുക. റഷ്യൻ നേതൃത്വത്തിനുള്ള പിന്തുണ വ്യക്തമായും വിനാശകരമായ അധിനിവേശത്തിനുള്ള പിന്തുണയാണ്− സാക്കി കൂട്ടിച്ചേർത്തു.

