ന്യൂയോർക്കിൽ ലിജിയോണെയർസ് രോഗബാധ പടരുന്നു; ആശങ്കയിൽ അധികൃതർ


ശാരിക

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിൽ 'ലിജിയോനെല്ല' എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതര ശ്വാസകോശ രോഗമായ ലിജിയോണെയർസ് പടർന്നുപിടിക്കുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നിലവിൽ 76 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 4 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ന്യൂയോർക്ക് സിറ്റി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കുന്നു.

മൻഹാട്ടനിലെ കാർനെഗി ഹിൽ, യോർക്ക്വില്ല് തുടങ്ങിയ അപ്പർ ഈസ്റ്റ് സൈഡ് പ്രദേശങ്ങളിലാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗം ബാധിച്ചവരിൽ 7 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെങ്കിലും നിലവിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തടാകങ്ങളിലും പുഴകളിലും കാണപ്പെടുന്ന ഈ ബാക്ടീരിയ കെട്ടിടങ്ങളിലെ കൂളിങ് ടവറുകൾ, എയർ കണ്ടീഷനിങ് സിസ്റ്റങ്ങൾ, ജലവിതരണ ശൃംഖലകൾ എന്നിവയിൽ പെരുകുന്നതാണ് രോഗവ്യാപനത്തിന് കാരണം.

ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ലെങ്കിലും ബാക്ടീരിയ അടങ്ങിയ ജലബാഷ്പമോ കണികകളോ ശ്വസിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് എത്തുന്നത്. പൈപ്പ് വെള്ളം കുടിക്കുന്നതിലൂടെയോ വീടുകളിലെ എയർ കണ്ടീഷണറുകൾ ഉപയോഗിക്കുന്നതിലൂടെയോ ഇത് പകരില്ലെന്ന് ആരോഗ്യവകുപ്പ് ഉറപ്പുനൽകുന്നുണ്ട്. കടുത്ത പനി, ചുമ, ശ്വാസതടസ്സം, പേശീവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന ഈ രോഗം 50 വയസ്സിന് മുകളിലുള്ളവർ, പുകവലിക്കാർ, മറ്റ് വിട്ടുമാറാത്ത രോഗമുള്ളവർ എന്നിവരിൽ അതീവ ഗുരുതരമായേക്കാം. നിലവിൽ വാക്സിൻ ലഭ്യമല്ലാത്തതിനാൽ വലിയ ജലസംഭരണികളും കൂളിങ് ടവറുകളും കൃത്യമായി അണുവിമുക്തമാക്കുക എന്നതാണ് പ്രധാന പ്രതിരോധ മാർഗ്ഗം.

article-image

ewrwer

You might also like

  • Lulu Exchange
  • Straight Forward

Most Viewed