ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ച് ഒരു മരണം രേഖപ്പെടുത്തി


ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ച് ഒരു മരണം രേഖപ്പെടുത്തി. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1464 ആയി. അതേസമയം ബഹ്റൈനിൽ പുതിയ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി വരികയാണ്. കഴിഞ്ഞ ദിവസം 1,194 പേർക്കാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 12,009 ആയി മാറി. നിലവിൽ 25 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 8 പേരുടെ നില ഗുരുതരമാണ്. ഇന്നലെ 1,731 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,26,515 ആയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed