തായ്‌വാനിൽ ചൈനീസ് അധിനിവേശം ഉടൻ പ്രതീക്ഷിക്കാമെന്ന് ട്രംപ്


റഷ്യ− യുക്രെയ്ൻ യുദ്ധം രൂക്ഷമായിരിക്കെ, ആക്രമണത്തിന് സാധ്യതയുളള അടുത്തത് തായ്‌വാൻ ആയിരിക്കുമെന്ന് അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചൈന തായ്‌വാനെ ലക്ഷ്യം വച്ചിരിക്കുകയാണെന്നും ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് മുന്നറിയിപ്പ് നൽകി. അടുത്തതായി സംഘർഷം നടക്കാൻ പോകുന്നത് തായ്‌വാനിലായിരിക്കും. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ആഹ്ലാദത്തോടെയാണ് ഇതിനെ വീക്ഷിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. 

തായ്‌വാൻ വിഷയത്തിൽ പ്രസിഡന്‍റ് ജോ ബൈഡനെതിരേയും ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തായ്‌വാനിൽ ചൈനീസ് അധിനിവേശം ഉടൻ പ്രതീക്ഷിക്കാം. ഇക്കാര്യത്തിൽ അമേരിക്ക വലിയ വിഡ്ഢിത്തമാണ് നടത്തുന്നത്. നമ്മുടെ നേതാക്കൾ കഴിവുകെട്ടവരാണെന്ന് അവർ മനസിലാക്കിയിരിക്കുന്നു. തീർച്ചയായും അവർ ആക്രമണം നടത്തിയിരിക്കും, ഇത് അവരുടെ സമയമാണെന്നും ട്രംപ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed