ചുമതലയേറ്റ് അഞ്ചാം നാൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറ്റി സക്കറിയയെ പുറത്താക്കി


ശാരിക

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കാറ്റി സക്കറിയയെ പുറത്താക്കി. അഞ്ച് ദിവസം മുമ്പ് മാത്രമാണ് അവര്‍ പ്രസ് സെക്രട്ടറി ചുമതലയേറ്റത്. ഇതോടെ വൈറ്റ് ഹൗസ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം സേവനം അനുഷ്ഠിച്ച പ്രസ് സെക്രട്ടറിയെന്ന റെക്കോർഡ് കാറ്റി സക്കറിയയ്ക്ക് സ്വന്തമായി.

യോഗ്യതയെച്ചൊല്ലിയുള്ള വിവാദങ്ങളും ആദ്യ പത്രസമ്മേളനത്തിലെ മോശം പ്രകടനവുമാണ് പെട്ടെന്നുള്ള പുറത്താക്കലിന് കാരണമായത്. ആദ്യ വാര്‍ത്താസമ്മേളനത്തിനിടെ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ അവർ അബദ്ധത്തിൽ 'ഭർത്താവ്' എന്ന് വിശേഷിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു. കൂടാതെ, നിയമബിരുദം നേടിയിട്ടുണ്ടെങ്കിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്യാനുള്ള ബാർ പരീക്ഷ പാസാകാത്ത കാറ്റിയെ ട്രംപ് 'അറ്റോർണി' എന്ന് വിശേഷിപ്പിച്ചിരുന്നു. താൻ അഭിഭാഷകയാണെന്ന് കാറ്റിയും അവകാശപ്പെട്ടിരുന്നു. എന്നാല്‍ വിവാദങ്ങൾ ശക്തമായതിനെ തുടർന്ന് താൻ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് പിന്നീട് അവർക്ക് സമ്മതിക്കേണ്ടി വന്നു.

വൈറ്റ് ഹൗസിൽ നിന്നുള്ള തന്റെ പടിയിറക്കം വെള്ളിയാഴ്ച വൈകുന്നേരമാണ് കാറ്റി സക്കറിയ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

 

article-image

asdads

You might also like

  • Lulu Exchange
  • Straight Forward

Most Viewed