പാകിസ്ഥാനിൽ സ്കൂൾ മേൽക്കൂര തകർന്നു വീണു: 29 കുട്ടികളും അധ്യാപികയും കൊല്ലപ്പെട്ടു


ശാരിക

പെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ പെഷവാറിൽ സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് 29 കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. ഖൈബർ പക്തൂൺഖ്വ പ്രവിശ്യാ തലസ്ഥാനമായ പെഷവാറിലെ ജനസാന്ദ്രതയേറിയ പ്രദേശത്താണ് അപകടമുണ്ടായത്. മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇതിൽ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും 13 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ കുട്ടികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശവാസികളും പോലീസും രക്ഷാപ്രവർത്തകരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിലെ അപാകതയും ബലഹീനതയുമാണ് ദുരന്തത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തെ തുടർന്ന് സ്കൂൾ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈയിൽ ലാഹോറിലും സമാനമായ രീതിയിൽ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് നാല് കുട്ടികൾ കൊല്ലപ്പെട്ടിരുന്നു.

article-image

fsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed