ഹൂതികളെ നേരിടാൻ ഇസ്രായേലിന്റെ സഹായം സൗദി സ്വീകരിക്കണം: ഡോണൾഡ് ട്രംപ്


ശാരിക

വാഷിങ്ടൺ: യമനിലെ ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സൗദി അറേബ്യ സ്വീകരിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹൂതികൾക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യക്ക് ഇസ്രായേലിന്റെ പിന്തുണ ഏറെ സഹായകരമാകുമെന്നും വൈറ്റ് ഹൗസിൽനിന്ന് ജോർജിയയിലെ റാലിയിലേക്ക് പുറപ്പെടുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേ ട്രംപ് വ്യക്തമാക്കി.

സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള സാധ്യതകൾ വീണ്ടും സജീവമായിട്ടുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. അബ്രഹാം കരാറുകളിൽ സൗദി പങ്കാളിയാകാനുള്ള സാധ്യത മുൻപത്തേക്കാൾ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ കരാർ തന്റെ ഭരണകൂടത്തിന്റെ വലിയ നേട്ടങ്ങളിലൊന്നാണെന്നും കൂട്ടിച്ചേർത്തു. എന്നാൽ, ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിൽ വ്യക്തത വരാതെ ഇസ്രായേലുമായി ബന്ധം പുനഃസ്ഥാപിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സൗദി അറേബ്യ.

അതേസമയം, മേഖലയിൽ സംഘർഷം കൂടുതൽ ശക്തമാകുകയാണ്. യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ, ഏദൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ രണ്ട് മിസൈലുകൾ തൊടുത്തുവിട്ടതായി വ്യക്തമാക്കി. ഈജിപ്തിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ യമനിയ എയർലൈൻസ് വിമാനത്തിന് സമീപമാണ് ഇവ പതിച്ചത്. മറുപടിയായി, സൻആ ഉൾപ്പെടെയുള്ള വിവിധ യമൻ നഗരങ്ങളിൽ സൗദി യുദ്ധവിമാനങ്ങൾ 101 വ്യോമാക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്‍യ സരീ ആരോപിച്ചു. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് പരിക്കേറ്റതായും ഹൂതികൾ അവകാശപ്പെട്ടു. ഹൂതികൾ സ്വന്തം താല്പര്യപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും സംഘർഷം രൂക്ഷമാകുന്നത് ആർക്കും ഗുണം ചെയ്യില്ലെന്നും ഇറാനും പ്രതികരിച്ചു.

article-image

afdasdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed