ബംഗ്ലാദേശിലെ ബീച്ച് റിസോർട്ടിൽ തീപിടിത്തം: 10 മരണം


ശാരിക

ധാക്ക: ബംഗ്ലാദേശിലെ കോക്സ് ബസാർ ജില്ലയിൽ കടൽത്തീരത്തുള്ള റിസോർട്ടിലുണ്ടായ വൻ തീപിടിത്തത്തിൽ 10 പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് മൂന്നുനില റിസോർട്ടിൽ അപകടമുണ്ടായത്. മുളയും തടിയും പ്രധാനമായും ഉപയോഗിച്ച് നിർമിച്ച കെട്ടിടമായതിനാൽ തീ വേഗത്തിൽ പടർന്നുപിടിക്കുകയും റിസോർട്ട് പൂർണമായും കത്തിനശിക്കുകയും ചെയ്തു.

മറൈൻ ഡ്രൈവിൽ പടുവാർടെക് ബീച്ചിന് സമീപം ഇനാനിയിലുള്ള 'ടുപ്ടുപ് റെസ്റ്റോ ആൻഡ് റിസോർട്ടിൽ' രാവിലെ 6.30ഓടെയായിരുന്നു തീപിടിത്തം. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെങ്കിലും റിസോർട്ടിലെ അടുക്കളയിൽ നിന്നാകാം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ ആറുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുക്കാൻ സാധിച്ചതെന്നും, ബന്ധുക്കൾക്ക് കൈമാറുന്നതിന് മുമ്പ് ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുമെന്നും കോക്സ് ബസാർ ഡെപ്യൂട്ടി കമ്മീഷണർ എ. മന്നാൻ അറിയിച്ചു.

പരിക്കേറ്റവരെ കോക്സ് ബസാർ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഞ്ച് പേർക്ക് ശരീരത്തിന്റെ അഞ്ച് ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അപകടമുണ്ടാകുമ്പോൾ മുപ്പതോളം പേർ റിസോർട്ടിൽ ഉണ്ടായിരുന്നതായാണ് വിവരം. ഇതിൽ നാലോ അഞ്ചോ പേർ മാത്രമാണ് രക്ഷപ്പെട്ടത്.

article-image

ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed