ഇന്ത്യൻ വിദ്യാർത്ഥി യുക്രയ്നിൽ കൊല്ലപ്പെട്ടത് അന്വേഷിക്കുമെന്ന് റഷ്യ


യുക്രെയ്നിലെ ഖാർകീവിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി എസ്.ജെ നവീൻ കൊല്ലപ്പെട്ടത് അന്വേഷിക്കുമെന്ന് നിയുക്ത റഷ്യൻ സ്ഥാനപതി ഡെനിസ് അലിപോവ്. നവീനിന്‍റെ കുടുംബത്തോടും മുഴുവൻ ഇന്ത്യൻ ജനതയോടും ഞങ്ങളുടെ അനുശോചനം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു∍− അലിപോവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തീവ്ര സംഘർഷ മേഖലകളിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ റഷ്യ സാധ്യമായതെല്ലാം ചെയ്യും. നവീനിന്‍റെ മരണത്തെ കുറിച്ച് ശരിയായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ഖാർകീവ് മെഡിക്കൽ സർവകലാശാലയിലെ നാലാംവർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു നവീൻ. ഖാർകീവിലെ ഗവർണറുടെ വസതിക്കു നേരേ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിലാണ് നവീൻ കൊല്ലപ്പെട്ടത്. 

ബങ്കറിൽ കഴിഞ്ഞിരുന്ന നവീൻ ഭക്ഷണം വാങ്ങുന്നതിനായി സൂപ്പർ മാർക്കറ്റിലെ ക്യൂവിൽ നിൽക്കുന്പോഴാണ് ആക്രമണമുണ്ടായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed