ബെലാറൂസ് സൈന്യവും യുക്രെയ്നിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്


യുക്രെയ്നിലേക്ക് സൈന്യത്തെ അയയ്ക്കാൻ ബെലാറൂസും തയാറെടുക്കുന്നതായി യുക്രെയ്ൻ പ്രതിരോധമന്ത്രാലയം. രഹസ്യാന്വേഷണ വിഭാഗമാണ് ബെലാറൂസും ആക്രമണത്തിൽ പങ്കെടുത്തേക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. 

യുക്രെയ്ൻ അതിർത്തിയിൽ ബെലാറൂസ് മുന്നൂറോളം ടാങ്കുകൾ അണിനിരത്തിയിരിക്കുന്നതായും പറയുന്നു. എന്നാൽ ബെലാറൂസ് ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുദ്ധത്തിൽ റഷ്യക്ക് ബെലാറൂസ് പിന്തുണ നൽകുന്നുണ്ട്, എന്നാൽ ഇതുവരെ സംഘർഷത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed