ഒടിടി പ്ലാറ്റ്ഫോമിൽ നിന്നും റഷ്യൻ ടിവി ഷോകൾ പിൻവലിക്കാനൊരുങ്ങി നെറ്റ്ഫ്ളിക്സ്


യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്ഫോമിൽ നിന്നും റഷ്യൻ ടിവി ഷോകൾ പിൻവലിക്കാനൊരുങ്ങി നെറ്റ്ഫ്ളിക്സ്. റഷ്യയുടെ ഇരുപതോളം ടിവി ഷോകളാണ് നെറ്റ്ഫ്ളിക്സ് ഒഴിവാക്കാനൊരുങ്ങുന്നത്. നടപടികൾ ഉടൻ സ്വീകരിക്കുമെന്നാണ് സൂചന. യുക്രൈനിൽ റഷ്യൻ ആക്രമണം അതിതീവ്രമായ സാഹചര്യത്തിലാണ് നെറ്റ്ഫ്ളിക്സിന്‍റെ നിർണായക തീരുമാനം. 

നിലവിൽ റഷ്യയിൽ നെറ്റ്ഫ്ളിക്സിന് പത്ത് ലക്ഷം വരിക്കാർ മാത്രമാണുള്ളത്. യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യയുടെ മാധ്യമ വിഭാഗങ്ങളെ പിന്തുണക്കാനാവില്ലെന്നാണ് നെറ്റ്ഫ്ളിക്സിന്‍റെ അഭിപ്രായം. കഴിഞ്ഞ വർഷം മെയിലാണ് റഷ്യയുടെ ടിവി ഷോ ആദ്യമായി നെറ്റ്ഫ്ളിക്സിലെത്തുന്നത്. അതിനാൽ റഷ്യയിൽ നിലവിൽ നെറ്റ്ഫ്ലിക്സിന് ജീവനക്കാരില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed