അംഗീകാരമില്ലാത്ത ആന്റിജൻ കോവിഡ് ടെസ്റ്റ് കിറ്റ് വിൽപ്പന : ബഹ്റൈനിൽ ഫാർമസിക്കെതിരെ നിയമ നടപടി
ബഹ്റൈനിൽ അംഗീകാരമില്ലാത്ത ആന്റിജൻ കോവിഡ് ടെസ്റ്റ് കിറ്റുകൾ വിൽപ്പന നടത്തിയ ഫാർമസിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു. അഞ്ചോളം ആന്റിജൻ കോവിഡ് ടെസ്റ്റ് കിറ്റുകൾക്ക് നാഷ്ണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നൽകിയിട്ടില്ല. ചിൽ കോവിഡ് ടെസ്റ്റ്, ഹോപ് ജെൻ, ടോപ്പ് ബയോ ടെക് ടോപ് റാപിഡ് ടെസ്റ്റ് കിറ്റ്, നൗ ചെക്ക് കോവിഡ് 19, ടിഐബി എബിറ്റെജൻ ടെസ്റ്റ് കിറ്റ്, എന്നിവയ്ക്ക് ബഹ്റൈനിൽ അംഗീകാരം ലഭിച്ചിട്ടില്ല. അംഗീകാരമില്ലാത്ത കോവിഡ് ടെസ്റ്റ് കിറ്റുകൾ പൊതുജനങ്ങളോട് ഉപയോഗിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

