ഇന്‍റർനാഷണൽ സ്‌പേസ് സ്റ്റേഷന്റെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി നാസ

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനു ശേഷം ഇന്‍റർനാഷണൽ സ്‌പേസ് സ്റ്റേഷൻ പ്രവർത്തനം അവസാനിപ്പിക്കുന്നു. 2030−ൽ ബഹിരാകാശ നിലയത്തെ പസഫിക് സമുദ്രത്തിന്‍റെ ആഴങ്ങളിലേക്കു വീഴ്ത്താനാണ് നാസയുടെ പദ്ധതി. പസഫിക്കിലെ ബഹിരാകാശ വാഹനങ്ങളുടെ ശവപ്പറന്പ് എന്നറിയപ്പെടുന്ന ന്യൂസിലൻഡിന്‍റെ കിഴക്കൻ തീരത്തുനിന്ന് ഏകദേശം 3,000മൈൽ അകലെയും അന്‍റാർട്ടിക്കയിൽ നിന്ന് 2,000 മൈൽ വടക്കും സ്ഥിതി ചെയ്യുന്ന കരയിൽനിന്ന് ഏറ്റവും അകലെയുള്ള പോയിന്‍റ് നെമോ എന്ന പ്രത്യേക സ്ഥലത്തേക്കാണ് രാജ്യാന്തര സ്‌പേസ് േസ്റ്റഷൻ വീഴ്ത്തുക.
ഉപയോഗശൂന്യമായ ബഹിരാകാശ വാഹനങ്ങളും മറ്റും ഇവിടെ തള്ളുക പതിവാണ്. യുഎസ്, റഷ്യ, ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവ ഉപയോഗിച്ചിട്ടുള്ള 1971 മുതൽ 263−ലധികം ബഹിരാകാശ അവശിഷ്ടങ്ങൾ ഇവിടെ ആഴത്തിൽ മുക്കിയിട്ടുണ്ട്. 2000−ൽ ബഹിരാകാശത്ത് പൂർണതോതിൽ പ്രവർത്തനസജ്ജമായ സ്‌പേസ് േസ്റ്റഷൻ ഇതിനകം 227 നോട്ടിക്കൽ മൈൽ സഞ്ചരിച്ചുകഴിഞ്ഞു. 19 രാജ്യങ്ങളിൽ നിന്നുള്ള 200ലധികം ബഹിരാകാശ യാത്രികരാണ് സ്‌പേസ് േസ്റ്റഷനിൽ മനുഷ്യരാശിക്ക് നിർണായകമായ ഗവേഷണങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത്. സ്വകാര്യ കന്പനികളുടെ സ്‌പേസ് േസ്റ്റഷനുകൾ കൂടുതലായി വന്നുതുടങ്ങും എന്ന നിഗമനത്തെതുടർന്നാണ് നാസ സ്‌പേസ് േസ്റ്റഷനെ തിരികെ വിളിക്കാനൊരുങ്ങുന്നത്. നാസയുടെ സഹകരണത്തോടെ സ്വകാര്യ ബഹിരാകാശ കന്പനികൾ ഇത്തരം സ്‌പേസ് േസ്റ്റഷനുകൾ സ്ഥാപിക്കുമെന്ന് ഡയറക്ടർ ഫിൽ മകാലിസ്റ്റർ പറഞ്ഞു.