കൊട്ടാരക്കരയിൽ 12 വയസുകാരി പീഡനത്തിനിരയായി ഗർഭിണിയായി

കൊല്ലം കൊട്ടാരക്കരയിൽ 12 വയസുകാരി പീഡനത്തിനിരയായി ഗർഭിണിയായി. ബന്ധുവായ 21 കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കടുത്ത വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ വെള്ളിയാഴ്ച്ച വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അസഹനീയമായ വേദന തുടർന്നതോടെ സംശയം തോന്നിയ ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. തുടർന്ന് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു. പിന്നീടാണ് ബന്ധുവായ സഹോദരൻ തുടർച്ചയായി പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തുന്നത്.