ലോകത്തെ ഏറ്റവും വലിയ അവയവമാഫിയകളുടെ താവളമായി അഫ്‌ഗാനിസ്ഥാൻ

രണ്ടാം താലിബാന്‍ ഭരണത്തിന്‍ കീഴില്‍ അഫ്ഗാന്‍ ജനതയിൽ വലിയൊരുവിഭാഗം ജീവിക്കാനായി സ്വന്തം അവയവങ്ങള്‍ വിറ്റും കുട്ടികളെ വിറ്റുമാണ് ഉപജീവനം തേടുന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനസംഖ്യയുടെ പകുതിയിലധികം പേരും അടിസ്ഥാന ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. താലിബാൻ രാജ്യം കൈയടക്കിയതിനെ തുടർന്ന് മറ്റ് രാഷ്ട്രങ്ങളിൽ നിന്നും ലഭിക്കുന്ന സഹായത്തിന്റെ തടസ്സവും കഠിനമായ ശൈത്യകാലാവസ്ഥയും കൊവിഡ് മഹാമാരിയുടെ വ്യാപനവും ആണ് ജനങ്ങൾ ഇത്രയും ദാരിദ്ര്യം അനുഭവിക്കാൻ കാരണമായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മണ്ണും കളിമണ്ണും കൊണ്ട് നിർമ്മിച്ച വീടുകളിൽ വൈദ്യുതി, വെള്ളം, എന്നിവയ്ക്ക് പോലും ക്ഷാമം അനുഭവപ്പെടന്നുണ്ട്. വര്‍ഷങ്ങളോളും നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് പല വീടുകള്‍ക്കും മേല്‍ക്കൂരയോ മറ്റ് അടച്ചുറപ്പുള്ള സംവിധാനങ്ങളോ ഇല്ല. ദാരിദ്രവും പ്രതികൂല കാലാവസ്ഥയും അഫ്ഗാനില്‍ വലിയ ദുരന്തത്തിന് വഴിതെളിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്നിന്‍റെയും അവയവ മാഫിയയുടെയും ചുക്കാന്‍ പിടിച്ച് രാജ്യത്തിന് നിന്ന് ഉണ്ടാക്കാന്‍ കഴിയുന്നതില്‍ പരമാവധി പണമുണ്ടാക്കാനാണ് താലിബാന്‍റെ ശ്രമമെന്ന് വിദേശ മാധ്യമങ്ങള്‍ ആരോപിക്കുന്നു. ഇതിന്‍റെ മറപറ്റി അഫ്ഗാനിസ്ഥാനിലെ നിര്‍ജ്ജീവമായിരുന്ന പല തീവ്രവാദി ഗ്രൂപ്പുകളും ശക്തിപ്രാപിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇത്തരം ആരോപണങ്ങളെല്ലാം താലിബാന്‍ നിഷേധിക്കുകയാണ്. മതബോധമുള്ള ഒരു ജനതയുടെ കെട്ടുറപ്പിനായിട്ടാണ് താലിബാന്‍ നിലകൊള്ളുന്നതെന്നും രാജ്യത്ത് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് താലിബാന്‍റെ നിലപാട്.