യുഎസ് യുദ്ധ വിമാനം കടലിൽ വീണു


വിമാനവാഹിനിയിൽ‍ പറന്നിറങ്ങവേ യുദ്ധവിമാനം കടലിൽ‍ വീണു. യുഎസ് പസഫിക് ഫ്ലീറ്റ് കമാൻഡിലെ വിമാനവാഹിനിക്കപ്പലായ യുഎസ് എസ് കാൾ‍ വിൻസണിലാണ് അപകടം നടന്നത്. ദക്ഷിണ ചൈന കടലിൽ ഫിലിപ്പിൻസ് തീരത്തിനു സമീപമാണ് അപകടം. 

പരിശീലനപ്പറക്കലിനായി പറന്നുയർ‍ന്ന എഫ്−35 യുദ്ധവിമാനം തിരിച്ചിറങ്ങവേയാണ് കടലിൽ‍ വീണത്. അപകടത്തിൽ ഏഴു പേർ‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് യുഎസ് നേവി ട്വിറ്റ് ചെയ്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed