യാത്രക്കാരി മാസ്ക് ധരിച്ചില്ല; വിമാനം തിരിച്ചിറക്കി

അമേരിക്കയിലെ മിയാമിയിൽനിന്നു ലണ്ടനിലേക്കു പുറപ്പെട്ട അമേരിക്കൻ എയർലൈൻ വിമാനം യാത്രക്കാരിലൊരാൾ മാസ്ക് ധരിക്കാത്തതിനെത്തുടർന്ന് തിരിച്ചിറക്കി. വിമാനത്തിൽ 129 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
40 വയസുള്ള സ്ത്രീയാണ് മാസ്ക് ധരിക്കാൻ വിസമ്മതിച്ചത്. ഒരു മണിക്കൂർ പറന്ന വിമാനം മിയാമിയിൽ തിരിച്ചിറക്കി ഇവരെ പോലീസിനു കൈമാറി. ബുധനാഴ്ചയാണു സംഭവം. ബാക്കി യാത്രക്കാരെ വ്യാഴാഴ്ച മറ്റൊരു വിമാനത്തിൽ ലണ്ടനിൽ എത്തിച്ചു.