അമേരിക്കയിലെ ജൂതപ്പള്ളിയിലേത് ഭീകരാക്രമണം; ജോ ബൈഡൻ


അമേരിക്കയിലെ ജൂതപ്പള്ളിയുണ്ടായത് ഭീകരാക്രമണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കഴിഞ്ഞ ദിവസം ജൂതരെ ബന്ദികളാക്കിയത് ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസൽ‍ അക്രം ആണെന്ന് എഫ്.ബി.ഐ സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ‍ 44 കാരനായ ഇയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. മാലിക് ഫൈസൽ‍ അക്രം മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നാണ് സഹോദരന്റെ മൊഴി. 

യു.എസിലെ ടെക്‌സസിൽ ജൂതപള്ളികളിൽ പ്രാർഥനക്കെത്തിയവരെയാണ് സിനഗോഗിൽ അതിക്രമിച്ചു കയറിയ വ്യക്തി ബന്ദികളാക്കിയത്. നാലു പേരെയാണ് ബന്ദികളാക്കിയത്. ഒരാളെ വിട്ടയച്ചു. മറ്റുള്ളവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് മാലിക് ഫൈസലിനെ സുരക്ഷാ ഉദ്യോഗസ്ഥർ‍ വെടിവെച്ചുകൊന്നത്. സംഭവത്തിൽ‍ രണ്ടു പേരെ ഇംഗ്ലണ്ടിൽ‍ നിന്ന് പിടികൂടി.

You might also like

  • Straight Forward

Most Viewed