വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വാറന്‍റൈൻ നിർബന്ധമാക്കി തായ്ലൻഡ്


ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താനൊരുങ്ങി തായ്‌ലാൻഡ്. വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വാറന്‍റൈൻ നിർബന്ധമാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്വാറന്‍റൈൻ ഇല്ലാത്ത വിസയിനത്തിലെ പുതിയ അപേക്ഷകൾക്ക് അംഗീകാരം ലഭിക്കില്ലെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് അറിയിച്ചു. നിലവിലെ അപേക്ഷകർക്ക് ജനുവരി 15 വരെ ക്വാറന്‍റൈൻ ഇല്ലാതെ തായ്‌ലൻഡിലേക്ക് പ്രവേശിക്കാം. സ്ഥിതിഗതികൾ മെച്ചപ്പെടുകയാണെങ്കിൽ നിലവിലെ നിയന്ത്രണങ്ങൾക്ക് മാറ്റം വരുത്താനാകും. 

ഒമിക്രോണിനെക്കുറിച്ച് സമഗ്രമായ പഠനം നടത്തണമെന്നും ടാസ്‌ക്‌ഫോഴ്‌സ് വക്താവ് തവീസിൻ വിസാനുയോതിൻ പറഞ്ഞു. വെള്ളിയാഴ്ച 7,526 കോവിഡ് കേസുകളാണ് തായ്‌ലാൻഡിൽ റിപ്പോർട്ട് ചെയ്തത്.

You might also like

Most Viewed