ഒമിക്രോൺ വ്യാപനം: ഇംഗ്ലണ്ടിലെ സ്കൂളുകളിൽ മാസ്ക് നിർബന്ധം

ലണ്ടൻ
കോവിഡിന്‍റെ ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് ഇംഗ്ലണ്ടിലെ സ്കൂളുകളിൽ ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾക്ക് മാസ്ക് നിർബന്ധമാക്കി. കോവിഡ് പടരുന്നത് തടയാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ വാർഷിക പരീക്ഷകളുടെ നടത്തിപ്പ് അവതാളത്തിലാകുമെന്ന് അധ്യാപകരുടെ സംഘടനകൾ മുന്നറിയിപ്പു നൽകിയിരുന്നു.
ക്രിസ്മസ് അവധി കഴിഞ്ഞ് അടുത്താഴ്ചയാണ് യുകെയിലെ സ്കൂളുകൾ തുറക്കുന്നത്. 24,400 ലേറെ സ്കൂളുകളാണ് ഇംഗ്ലണ്ടിലുള്ളത്.