ഇന്ത്യയിൽ ഒമിക്രോൺ രോഗികളുടെ എണ്ണം 1,700 ആയി

ന്യൂഡൽഹി
രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണം 1,700 ആയി. 510 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. തൊട്ടു പിന്നിലുള്ള ഡൽഹിയിലെ 351 പേരിൽ രോഗബാധ കണ്ടെത്തി. കേരളമാണ് മൂന്നാമതുള്ളത്.
166 പേരിലാണ് സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഒരാൾ മാത്രം രോഗമുക്തരായി. ഗുജറാത്ത്(136), തമിഴ്‌നാട്(121), രാജസ്ഥാൻ(120) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം.