ഒമിക്രോൺ അതിതീവ്രവ്യാപനത്തിൽ നിന്ന് കരകയറിയതായി ദക്ഷിണാഫ്രിക്ക

ജൊഹാനസ്ബർഗ്
കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ അതിതീവ്രവ്യാപനത്തിൽ നിന്ന് കരകയറിയതായി ദക്ഷിണാഫ്രിക്ക. തുടർന്ന് രാത്രി കർഫ്യൂപോലുള്ള നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. ഒമിക്രോൺ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത് ദക്ഷിണാഫ്രിക്കയിലാണ്. മറ്റ് കോവിഡ് വ കഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപനശേഷിയുണ്ടെങ്കിലും തീവ്രത കുറവാണെന്നും അതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും അധികൃതർ അറി യിച്ചു.
രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുറവ് വന്നതായും ദക്ഷിണാഫ്രിക്ക വിലയിരുത്തി. ഡിസംബർ 25ന് അവസാനിച്ച ആഴ്ചയിൽ 89,781 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.