കുതിച്ചുയർന്ന് കോവിഡ് ഇന്ത്യയിൽ 24 മണിക്കൂറിനിടെ 22,775 പേർക്ക് രോഗം

ന്യൂഡൽഹി
രാജ്യത്തെ ആശങ്കയിലാഴ്ത്തി ഒമിക്രോൺ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 1,431 പേരിലാണ് രോഗബാധ കണ്ടെത്തിയത്. 454 ഒമിക്രോൺ കേസുകളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 351 കേസുകളുമായി ഡൽഹി തൊട്ടുപിന്നിലുണ്ട്. തമിഴ്‌നാട്(118), ഗുജറാത്ത്(115), കേരളം(100) തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമാണ്.
അതേസമയം, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,775 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8,949 പേർ കൂടി രോഗമുക്തരാകുകയും 406 പേർ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു. നിലവിൽ 1,04,781 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.