നൈജീരിയയിൽ ബോട്ട് മുങ്ങി 20 മരണം

അബൂജ: വടക്കൻ നൈജീരിയയിലെ കാനോ സംസ്ഥാനത്ത് ബോട്ട് മുങ്ങി 20 പേർ മരിച്ചു. ഏഴുപേരെ ആശുപത്രിയിലാക്കി. വഹിക്കാവുന്നതിലും കൂടുതൽ ആളുകളും സാധനങ്ങളും ബോട്ടിലുണ്ടായിരുന്നതാണ് അപകടത്തിനു കാരണം.
അന്പതോളം പേരാണു കയറിയത്. മരണസംഖ്യ ഉയർന്നേക്കാമെന്ന് നൈജീരിയൻ വൃത്തങ്ങൾ പറഞ്ഞു.