ബഹ്റൈൻ മെട്രോ പദ്ധതിയുടെ പ്രീ ക്വാളിഫിക്കേഷൻ നടപടി ആരംഭിച്ചു


മനാമ

ബഹ്റൈൻ മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തിനുള്ള പ്രീ ക്വാളിഫിക്കേഷൻ നടപടി തുടങ്ങിയതായി ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദ് അറിയിച്ചു. മെട്രോ പദ്ധതിയുടെ രൂപകൽപന, നിർമാണം, സാമ്പത്തികം, പ്രവർത്തനം തുടങ്ങിയ കാര്യങ്ങൾക്ക് യോഗ്യരായ കമ്പനികളെ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.  2022 മാർച്ച് രണ്ട് വരെയാണ് പ്രീ ക്വാളിഫേക്കഷന് അപേക്ഷ സമർപ്പിക്കാനുള്ള സമയം. 109 കിലോമീറ്റർ നീളത്തിൽ രാജ്യത്തെ നിർണായക സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന വിധമാണ് മെട്രോ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 28.6 കിലോമീറ്റർ നീളത്തിൽ നടപ്പാക്കുന്ന മെട്രോ പദ്ധതിയുടെ ഭാഗമായി രണ്ട് പാതകളിലായി 20 സ്റ്റേഷനുകളാണ്  ഉണ്ടാവുക.ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് മനാമ വഴി സീഫ് ഡിസ്ട്രിക്ട് വരെയുള്ള റെഡ് കോറിഡോറും ജുഫൈർ മുതൽ ഇസാടൗൺ എജുക്കേഷനൽ ഏരിയ വരെയുള്ള ബ്ലൂ കോറിഡോറുമാണ് ആദ്യഘട്ടത്തിലെ രണ്ടുപാതകൾ.  ഇരു പാതകളെയും ബന്ധിപ്പിക്കുന്ന രണ്ട് ഇൻറർചേഞ്ചുകളും ഉണ്ടാകും. ബഹ്റൈനിലെ പ്രധാന താമസ, വിദ്യാഭ്യാസ, വ്യാപാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാതകൾ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുമെന്നും അധികൃതർ അറിയിച്ചു. 

article-image

നിങ്ങളുടെ ഉള്ളിലെ കലാവാസനകളെ മികച്ചതാക്കാൻ നിങ്ങൾക്ക് അരികിൽ കലാകേന്ദ്ര ബഹ്റൈൻ  

You might also like

Most Viewed