മാലദ്വീപ് മുൻ പ്രസിഡിന്റെ ശിക്ഷ റദ്ദാക്കി

മാലെ: മാലദ്വീപിലെ മുൻ പ്രസിഡന്‍റ് അബ്ദുള്ള യാമീൻ പണംവെളുപ്പിക്കൽ കേസിൽ കീഴ്ക്കോടതി വിധിച്ച അഞ്ചു വർഷത്തെ തടവുശിക്ഷയും 50 ലക്ഷം ഡോളർ പിഴയും സുപ്രീംകോടതി റദ്ദാക്കി. തെളിവുകളിൽ പൊരുത്തക്കേടുണ്ടെന്നാണ് കോടതി കണ്ടെത്തിയത്.
രണ്ടുവർഷം മുന്പു ശിക്ഷിക്കപ്പെട്ട യാമീനെ അടുത്തിടെ വീട്ടുതടങ്കലിലേക്ക് മാറ്റിയിരുന്നു. ചൈനാ അനുകൂലിയായ യാമീൻ 2013 മുതൽ 18 വരെയാണ് ഭരിച്ചത്.